Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആസ്ബസ്റ്റോസ് ഷീറ്റ് തകർന്ന് താഴെ വീണ യുവാവ് മരിച്ചു.

ആസ്ബസ്റ്റോസ് ഷീറ്റ് തകർന്ന് താഴെ വീണ യുവാവ് മരിച്ചു.

കോട്ടയം: പുതുപ്പള്ളി മാങ്ങാനം മന്ദിരത്തിനു സമീപം സ്വകാര്യ കമ്പനിയിൽ റൂഫിങ് ജോലിക്കെത്തിയ യുവാവ് ആസ്ബസ്റ്റോസ് ഷീറ്റ് തകർന്നു വീണു മരിച്ചു. ഇല്ലിവളവ് സ്വദേശി തോപ്പിൽ പരേതനായ പൗലോസിന്റെ മകൻ ടി.പി. ജോമോൻ (38) ആണ് മരിച്ചത്.
        ഇന്നലെ രാവിലെ ഏഴരയോടെ ആയിരുന്നു അപകടം. ആസ്ബസ്റ്റോസ് ഷീറ്റുകൾ പരിശോധിക്കാനായി മേൽക്കൂരയ്ക്കു മുകളിൽ കയറിയതായിരുന്നു ജോമോൻ. എന്നാൽ, കാലപ്പഴക്കം ചെന്ന ഷീറ്റ് തകർന്നു താഴെ വീഴുകയായിരുന്നു. പരിക്കേറ്റ ജോമോനെ പുതുപ്പള്ളിയിലെ ആശുപത്രിയിലും പിന്നീട് ആരോഗ്യനില വഷളായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരിച്ചു. 
        സംസ്കാരം ഇന്ന് 1.30നു വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം 3.30നു കഞ്ഞിക്കുഴി ദ് പെന്തക്കോസ്ത് മിഷൻ സഭാ സെമിത്തേരിയിൽ നടക്കും. ഭാര്യ: പുതുപ്പള്ളി ചെറുകോട്ടയിൽ ടിനു. മക്കൾ: അഡോൺ, ആൽവിൻ.

Post a Comment

0 Comments

Ad Code

Responsive Advertisement