Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹെറോയിനുമായി യുവതി പിടിയിൽ

ഹെറോയിനുമായി യുവതി പിടിയിൽ
പെരുമ്പാവൂർ: ഹെറോയിനുമായി അന്തർസംസ്ഥാന യുവതി പിടിയിലായി. കണ്ടന്തറ ഭാഗത്ത് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിനി സുലേഖ ബീവിയാണ് (36) പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 16.638 ഗ്രാം ഹെറോയിൻ പിടികൂടി. അന്തർസംസ്ഥാന തൊഴിലാളികൾക്ക് ചെറിയ ഡപ്പകളിലായി വിൽപന നടത്താൻ ബംഗാളിൽ നിന്ന് കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഇതിന് ലക്ഷങ്ങളുടെ വില മതിക്കും. കണ്ടന്തറ ഭാഗത്ത് ഇവർ നടത്തുന്ന ബംഗാളി ഹോട്ടലിന്‍റെ മറവിലാണ് മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്. അന്തർ സംസ്ഥാനക്കാർക്കിടയിൽ 'ദീദി' എന്ന് അറിയപ്പെടുന്ന ഇവർ കുറച്ചുനാളായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു. പെരുമ്പാവൂർ റേഞ്ച് ഇൻസ്പെക്ടർ ബിനീഷ് സുകുമാരന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement