Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലാത്തിച്ചാർജിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് വനിതാ നേതാവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ.

ലാത്തിച്ചാർജിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് വനിതാ നേതാവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ.
കൊച്ചി: യൂത്ത് കോൺഗ്രസ് ആലപ്പുഴയിൽ നടത്തിയ കളക്ടറേറ്റ് മാർച്ചിനിടെ പോലീസ് ലാത്തിച്ചാർജിൽ ഗുരുതരമായി പരിക്കേറ്റ വനിതാ നേതാവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി മേഘാ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചത്.
     പ്രതിഷേധക്കാർക്കിടയിൽ നിന്ന് മാറി നിൽക്കുമ്പോഴാണ് പൊലീസ് ക്രൂരമായി മർദ്ദിച്ചതെന്നും തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റെന്നും മേഘയുടെ ഹർജിയിൽ പറയുന്നു. സാഹചര്യം സാധാരണ നിലയിലെത്തിയിട്ടും മർദ്ദനം തുടർന്ന ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അമിത അധികാരമാണ് പ്രയോഗിച്ചതെന്നും ഹർജിയിൽ പറയുന്നു. പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഈ രീതിയിൽ മർദ്ദിച്ചത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.
         ഹർജിയിൽ ജസ്റ്റിസ് ടി.ആർ. രവി സർക്കാരിന്‍റെ നിലപാട് തേടി. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിനെ തുടർന്നായിരുന്നു പ്രതിഷേധം. ജില്ലാ പ്രസിഡന്റ് എം.പി. പ്രവീൺ ഉൾപ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് ലാത്തിച്ചാർജ്ജിൽ മർദ്ദനമേറ്റിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement