Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റഷ്യയില്‍ കുടുങ്ങിയവർക്ക് ആശ്വാസം; എത്രയും വേഗം നാട്ടിലേക്ക് മടങ്ങാം.

റഷ്യയില്‍ കുടുങ്ങിയവർക്ക് ആശ്വാസം; എത്രയും വേഗം നാട്ടിലേക്ക് മടങ്ങാം.
മോസ്കോ: റഷ്യന്‍ യുദ്ധത്തില്‍ പരിക്കേറ്റ മലയാളികള്‍ക്ക് ആശ്വാസം. അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സ്, പൂവാര്‍ സ്വദേശി ഡേവിഡ് മുത്തപ്പന്‍ എന്നിവര്‍ക്കാണ് താത്കാലിക യാത്രാരേഖ ലഭിക്കുന്നതോടെ നാട്ടിലേയ്ക്ക് മടങ്ങാനാവുനത്.
       ഇവർക്ക് നാട്ടിലേയ്ക്ക് മടങ്ങാനായി യാത്രരേഖ നല്‍കാമെന്ന് റഷ്യയിലെ ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. രേഖകള്‍ ലഭ്യമായാല്‍ പ്രിന്‍സിനും ഡേവിഡിനും ഉടന്‍ മടങ്ങാമെന്നാണ് ലഭിക്കുന്ന വിവരം.
         വിദേശകാര്യ മന്ത്രി വി. മുരളീധരന്‍ ഉള്‍പ്പടെയുള്ളവര്‍ ഇടപെട്ടാണ് ഇരുവരേയും നാട്ടിലേക്ക് തിരിച്ച് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. 
       ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്ത കേസില്‍ മൂന്ന് മലയാളികളടക്കം 19 പേര്‍ക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്. യുദ്ധഭൂമിയില്‍ വച്ച് പ്രിന്‍സിനു മുഖത്ത് വെടിയേല്‍ക്കുകയും ഡേവിഡിന്റെ കാല്‍ മൈന്‍ സ്‌ഫോടനത്തില്‍ തകരുകയും ചെയ്തിരുന്നു.
         അഞ്ചുതെങ്ങ് സ്വദേശികളായ പ്രിന്‍സ്, വിനീത്, ടിനു എന്നിവരെ സെക്യൂരിറ്റി ആര്‍മി ഹെല്‍പ്പര്‍ എന്ന തസ്തികയില്‍ ജോലിയുണ്ടെന്ന് വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് സംഘം റഷ്യയിലെത്തിച്ചുവെന്ന് വീട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. ഏഴ് ലക്ഷം രൂപ വീതം മുടക്കിയാണ് ഇവര്‍ റഷ്യയിലേയ്ക്കുള്ള വിസ തരപ്പെടുത്തിയത്. പലിശക്കാരില്‍ നിന്നും കടം വാങ്ങിയും ലോൺ എടുത്തുമാണ് ഇവര്‍ക്ക് റഷ്യയ്ക്ക് പോകാനുള്ള പണം സംഘടിപ്പിച്ച് നല്‍കിയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. തുമ്പ സ്വദേശി പ്രിയനാണ് ഇവരെ കൊണ്ടുപോയതെന്നും വീട്ടുകാര്‍ പറയുന്നു. 22 ദിവസത്തെ ട്രെയിനിങ് കൊടുത്തതിനു ശേഷം മൂവരെയും രണ്ടു ടീമുകളിലാക്കി യുദ്ധമുഖത്തേയ്ക്ക് വിടുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പറഞ്ഞത്.

Post a Comment

0 Comments

Ad Code

Responsive Advertisement