Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആറു വയസുകാരനെ തട്ടികൊണ്ടു പോയെന്ന് പ്രചരിപ്പിച്ച് പോലീസ് മോക്ക്ഡ്രിൽ, പരിഭ്രാന്തരായി നാട്ടുകാർ.

ആറു വയസുകാരനെ തട്ടികൊണ്ടു പോയെന്ന് പ്രചരിപ്പിച്ച് പോലീസ് മോക്ക്ഡ്രിൽ, പരിഭ്രാന്തരായി നാട്ടുകാർ.
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ആറു വയസുകാരനെ തട്ടികൊണ്ടു പോയെന്ന പ്രചരണം പോലീസ് നടത്തിയ മോക്ഡ്രില്ലിൻ്റെ ഭാഗമാണന്ന് മനസിലാക്കിയത് മണിക്കൂറുകൾക്ക് ശേഷം. 
       പോലീസിൻ്റെ മോക്ഡ്രില്ലിൽ നാട്ടുകാർ പരിഭ്രാന്തരായി. ചില ഓൺ ലൈൻ ചാനലുകൾ ഇത് വാർത്തയാക്കുകയും ചെയ്തു.
        ആറു വയസുകാരനെ തട്ടികൊണ്ട് പോയെന്ന പ്രചരണം വന്നതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി.
അന്വേഷണത്തിനെന്ന പോലെ പോലീസ് സംഘവും സ്ഥലത്ത് എത്തിയതോടെ വാർത്ത കാട്ടുതീ പോലെ പടർന്നു. മണിക്കൂറുകൾക്ക് ശേഷമാണ് അടിയന്തര ഘട്ടങ്ങളിൽ ഇടപെടൽ നടത്തേണ്ട മോക്ഡ്രിൽ ആണ് അരങ്ങേറിയത് എന്ന് അറിയുന്നത്. പോലീസും പിന്നീട് ഇത് സ്ഥിരീകരിച്ചതോടെയാണ് നാട്ടുകാർക്ക് ആശ്വാസമായത്.

Post a Comment

0 Comments

Ad Code

Responsive Advertisement