Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പട്ടാപകല്‍ എടിഎമ്മില്‍ നിറക്കാനായി കൊണ്ടുവന്ന 50 ലക്ഷം രൂപ കവര്‍ന്നു.

പട്ടാപകല്‍ എടിഎമ്മില്‍ നിറക്കാനായി കൊണ്ടുവന്ന 50 ലക്ഷം രൂപ കവര്‍ന്നു.
  


കാസര്‍ഗോഡ്: ഉപ്പളയില്‍ എടിഎമ്മില്‍ നിറക്കാനായി വാഹനത്തില്‍ കൊണ്ടുവന്ന പണം പട്ടാപകല്‍ കവര്‍ന്നു. 50 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം. പണം അടങ്ങിയ ബോക്‌സ് വാഹനത്തിന്റെ ഗ്ലാസ് പൊട്ടിച്ച് എടുത്ത് കൊണ്ടുപോവുകയായിരുന്നു. 
         സമീപത്തെ എടിഎമ്മില്‍ പണം നിറക്കുന്നതിനിടെയാണ് സ്വകാര്യ വാഹനത്തില്‍ മോഷണം നടന്നത്. വാഹനം നിര്‍ത്തിയ ശേഷം എടിഎമ്മില്‍ കമ്പനി ജീവനക്കാരന്‍ പണം നിറക്കുന്ന സമയത്ത് വാഹനത്തിനടുത്തെത്തിയ മോഷ്ടാവ് ഗ്ലാസ് തകര്‍ത്ത് പണമടങ്ങിയ ബോക്‌സുമായി സ്ഥലം വിടുകയായിരുന്നു. വാഹനത്തിന്റെ സീറ്റിലായിരുന്നു ബോക്‌സ് ഉണ്ടായിരുന്നത്. ഒരു ഉദ്യോഗസ്ഥനും വാഹനത്തിന്റെ ഡ്രൈവറും മാത്രമായിരുന്നു പണം നിറക്കാനെത്തിയത്. സുരക്ഷ ജീവനക്കാരുണ്ടായിരുന്നില്ലെന്നും വിവരമുണ്ട്. 
       പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലിസ്.

Post a Comment

0 Comments

Ad Code

Responsive Advertisement