Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ട്രെയിനിൽ വീണ്ടും മോഷണം; 3.91 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷണം പോയി.

ട്രെയിനിൽ വീണ്ടും മോഷണം; 3.91 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷണം പോയി.

ബംഗളൂരു: മംഗളൂരു- ബെംഗളൂരു ട്രെയിനിലെ എസി കോച്ചിൽ 3.91 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ മോഷണം പോയതായി പരാതി. ജെപ്പു നിവാസിയായ 74 വയസ്സുള്ള വയോധികയാണ് പരാതിക്കാരി. മകൾക്കും രണ്ട് പേരക്കുട്ടികൾക്കും ഒപ്പം ഏപ്രിൽ 7ന് ബംഗളൂരു-മംഗലാപുരം ട്രെയിനിൽ യാത്ര ചെയ്ത് പിറ്റേന്ന് രാവിലെ അവരുടെ വീട്ടിലെത്തി ബാ​ഗ് പരിശോധിച്ചപ്പോളാണ് ആഭരണങ്ങൾ നഷ്ടമായ വിവരം അറിഞ്ഞത്. 3.91 ലക്ഷം രൂപ വിലമതിക്കുന്ന 59.885 ഗ്രാം ഭാരമുള്ള രണ്ട് വളകളും ചെയിനും മറ്റ് സ്വർണ്ണാഭരണങ്ങളുമാണ് നഷ്ടമായത്.
        സംഭവത്തിൽ റെയിൽവേ പോലീസിൽ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസിലെ എസി കോച്ചുകളിലും മോഷണം നടന്നിരുന്നു. യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കളും ഫോണുകളുമടക്കം മോഷ്ടാക്കൾ കവർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു പരാതി കൂടി വരുന്നത്. 

Post a Comment

0 Comments

Ad Code

Responsive Advertisement