Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ മലയാളികൾ സുരക്ഷിതർ.

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ മലയാളികൾ സുരക്ഷിതർ.

വീട്ടിലേക്ക് വിളിച്ച് സുരക്ഷിതനാണെന്ന് അറിയിച്ച് ഇറാൻ പിടിച്ചെടുത്ത കപ്പലിലെ വയനാട് സ്വദേശി ധനേഷ്. കപ്പലിലെ മലയാളികളടക്കമുളള ജീവനക്കാര്‍ സുരക്ഷിതരെന്നാണ് അറിയിച്ചത്. എവിടെ നിന്നാണ് വിളിച്ചതെന്ന് ധനേഷിനോട് ചോദിച്ചെങ്കിലും ഫോൺ ബന്ധം വിഛേദിക്കപ്പെട്ടു എന്നും കുടുംബം വിശദമാക്കി. 
       ഇൻ്റർനെറ്റ് കാൾ ആണ് വിളിച്ചതെന്നും ശബ്ദം തിരിച്ചറിയുന്ന വിധത്തിൽ വ്യക്തമായിരുന്നില്ലെന്നും വീട്ടുകാർ പറഞ്ഞു. പാലക്കാട് സ്വദേശി സുമേഷിന്‍റെ കുടുംബവുമായി സംസാരിച്ച കമ്പനി അധികൃതരും ജീവനക്കാര്‍ സുരക്ഷിതരെന്ന വിവരമാണ് നല്‍കിയത്.
       ഇറാൻ പിടിച്ചെടുത്ത കപ്പലിൽ മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാരാണ് ഉള്ളത്. കപ്പലിലെ സെക്കന്‍ഡ് എന്‍ജിനീയര്‍ കോഴിക്കോട് വെളളിപറമ്പ് സ്വദേശി ശ്യാംനാഥ്, സെക്കന്‍ഡ് ഓഫീസര്‍ വയനാട് സ്വദശി ധനേഷ്, പാലക്കാട് സ്വദേശി സുമേഷ് എന്നിവരാണ് കപ്പലില്‍ ഉളള മലയാളികള്‍. ഇവര്‍ക്കൊപ്പം തൃശൂര്‍ സ്വദേശിയായ യുവതിയും കപ്പലിലെ ജീവനക്കാരിയായി ഉണ്ടായിരുന്നതായി വിവരമുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement