Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മണിപ്പൂരിന്റെ പേരില്‍ നുണപ്രചരണം നടത്തുന്നു: നാഷണലിസ്റ്റ് കേരള കോൺഗ്രസ്.

മണിപ്പൂരിന്റെ പേരില്‍ നുണപ്രചരണം നടത്തുന്നു: നാഷണലിസ്റ്റ് കേരള കോൺഗ്രസ്.

തിരുവല്ല:  ഇടതുവലതു മുന്നണികള്‍ മണിപ്പൂരിന്റെ പേരില്‍ ക്രൈസ്തവ മേഖലകളില്‍ ശുദ്ധനുണപ്രചരണം നടത്തുന്നതായി നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ കുരുവിള മാത്യൂസ്. മണിപ്പൂരില്‍ നടക്കുന്ന ആക്രമണം പതിറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ഏറ്റുമുട്ടലുകളുടെ ഭാഗമാണ്. രണ്ട് ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപം മൂലം ക്രിസ്ത്യന്‍ പള്ളികള്‍ മാത്രമല്ല ഹൈന്ദവ ക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ആരും അതേപ്പറ്റി സംസാരിക്കുന്നില്ല.
ഹമാസിന്റെ തീവ്രവാദത്തെ ന്യായീകരിച്ച് രാജ്യം മുഴുവന്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം മത്സരിച്ച് സംഘടിപ്പിച്ച കോണ്‍ഗ്രസിനും സിപിഎമ്മിനും മണിപ്പൂര്‍ സംഭവത്തെപ്പറ്റി സംസാരിക്കാന്‍ എന്ത് ധാര്‍മ്മികതയാണുള്ളത്. രാജ്യത്തെ എല്ലാ ജനവിഭാഗത്തേയും ചേര്‍ത്ത് പിടിച്ച് കഴിഞ്ഞ 10 വര്‍ഷക്കാലം ഭരണത്തിന് നേതൃത്യം നല്കിയ പ്രധാനമന്ത്രിയില്‍ ജനങ്ങള്‍ക്ക് പരിപൂര്‍ണ്ണ വിശ്വാസമുണ്ട്. കേരളത്തില്‍ ലൗ ജിഹാദ് ഇപ്പാഴുമുണ്ട് എന്നത് വസ്തുതയാണ്. രാജ്യത്ത് അഞ്ഞൂറിലേറെ ആളുകള്‍ ലൗ ജിഹാദുമായി ബന്ധപ്പെട്ട് വിദേശനാടുകളിലേക്കു പോയിട്ടുണ്ടെന്നും കുരുവിള മാത്യൂസ് പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement