Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം, കേരളത്തിലെ സര്‍ക്കാര്‍ തുടരണോയെന്ന് തീരുമാനിക്കും: എസ്. രാമചന്ദ്രന്‍ പിള്ള.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം, കേരളത്തിലെ സര്‍ക്കാര്‍ തുടരണോയെന്ന് തീരുമാനിക്കും: എസ്. രാമചന്ദ്രന്‍ പിള്ള.


ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം, കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തല്‍ കൂടിയാകുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എസ്. രാമചന്ദ്രന്‍പിള്ള.
        കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരണമോയെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരാണ് കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വരുന്നതെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ സുഗമമായി തുടരാന്‍ അനുവദിക്കില്ല. ബിജെപി ഇതര സര്‍ക്കാരുകളോടുള്ള അവരുടെ സമീപനം തന്നെ അതാണ് കാണിക്കുന്നത്. കോണ്‍ഗ്രസിന്റെ കാര്യത്തിലാകട്ടെ, യുഡിഎഫ് സംവിധാനം മുഴുവന്‍ എല്‍ഡിഎഫിന് എതിരാണ്. അതുകൊണ്ടാണ് കേരളത്തില്‍ ഇടതുപക്ഷം വിജയിച്ചാല്‍ മാത്രമേ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ച സാധ്യമാകൂ എന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement