Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഫുട്ബോൾ കളിക്കിടെ വാക്കുതർക്കം: തുടർന്ന് 11 കാരനെ മരിച്ച നിലയിൽ കണ്ടെത്തി.

ഫുട്ബോൾ കളിക്കിടെ വാക്കുതർക്കം: തുടർന്ന് 11 കാരനെ മരിച്ച നിലയിൽ കണ്ടെത്തി.
കോട്ടയം: ഫുട്ബോൾ കളിക്കിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് 11 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തിടനാട് ടൗണിൽ വാടകയ്ക്ക് താമസക്കാരനായ വട്ടോടിപറമ്പിൽ സുഭാഷിൻ്റെ മകൻ ആമോസ് ആണ് മരിച്ചത്.nതിടനാട് ഗവ. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു. വൈകുന്നേരം സ്കൂൾ വിട്ട ശേഷം ഫുട്ബോൾ കളിക്കുന്നതിനിടെ സഹോദരനുമായി തർക്കം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് മനോവിഷമത്താൽ ആമോസ് വീടിനകത്ത് കയറി വാതിൽ അടയ്ക്കുകയായിരുന്നു. കളി കഴിഞ്ഞു വീട്ടിലെത്തിയ സഹോദരനാണ് കുട്ടിയെ കഴുത്തിൽ തോർത്ത് മുറുക്കിയ നിലയിൽ കണ്ടത്. ജോലി കഴിഞ്ഞ് ഈ സമയം വീട്ടിൽ എത്തിയ പിതാവ് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തിടനാട് പോലീസ് ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.

Post a Comment

0 Comments

Ad Code

Responsive Advertisement