Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഈദ് ഗാഹ് സംഘടിപ്പിച്ചു.

ഈദ് ഗാഹ് സംഘടിപ്പിച്ചു
തിരു.: വിസ്ഡം വിഴിഞ്ഞം ഈദ് ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തീയറ്റർ ജംഗ്ഷനിൽ ഗവ: ഹോസ്പിറ്റലിന് സമീപം പ്രത്യേകം തയ്യാറാക്കിയ പ്രഥമ ഈദ് ഗാഹിൽ പെരുന്നാൾ നമസ്കാരം നടന്നു. ഖുതുബക്കും പ്രാർത്ഥനക്കും വിഴിഞ്ഞം സലഫി മസ്ജിദ് ചീഫ് ഇമാം സക്കീർ ഹുസൈൻ മൗലവി ഈരാറ്റുപേട്ട നേതൃത്വം നൽകി നൂറ് കണക്കിനാളുകൾ പങ്കെടുത്തു.
        ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മീയചൈതന്യം ഒരൊറ്റ ദിവസത്തെ ആഘോഷത്തിലൂടെ തകർത്തു കളയരുതെന്നും വ്രതത്തിലൂടെ നേടിയെടുത്ത ആത്മീയവിശുദ്ധി പിന്നീടുള്ള ജീവിതത്തിൽ പ്രതിഫലിച്ചു കാണണമെന്നും അദ്ദേഹം ഉത്ബോധിപ്പിച്ചു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ ഇന്ത്യക്കായ് തങ്ങളുടെ ബാലറ്റുകൾ വർഗ്ഗീയ ഫാസിസ്റ്റുകൾക്കെതിരായി ഉപയോഗപ്പെടുത്തണമെന്നും ഇമാം സന്ദേശത്തിൽ പറഞ്ഞു. ഈദ്ഗാഹിൽ പരസ്പര ആലിംഗനവും മധുരവിതരണവും നടന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement