Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാജ്യം റെക്കോർഡ് ചൂടിലേക്ക്

രാജ്യം റെക്കോർഡ് ചൂടിലേക്ക്
ന്യൂഡൽഹി: രാജ്യം കനത്ത വരൾച്ചയിലേയ്ക്ക് പോയേക്കുമെന്ന സൂചന നൽകി, ഈ വർഷം രാജ്യത്തെ  ഏറ്റവും ഉയർന്ന ചൂട്  ഇന്നലെ ആന്ധ്രപ്രദേശിലെ അനന്തപൂരിൽ (43.3°c) രേഖപ്പെടുത്തി. 
         അതേസമയം, കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കു പ്രകാരം കേരളത്തിലെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട്  ഇന്നലെ  പാലക്കാട്ട് (40.7°C)  രേഖപ്പെടുത്തി. ഈ വർഷം മാർച്ച്‌ 30ന് പാലക്കാട്ട്  രേഖപ്പെടുത്തിയ 40.4°c ന്റെ റെക്കോർഡാണ് ഇന്നലെ മറികടന്നത്. കഴിഞ്ഞ വർഷം സംസ്ഥാനത്തെ  ഉയർന്ന ചൂട് പാലക്കാട്ട് തന്നെ  രേഖപ്പെടുത്തിയ 40.1°c ആയിരുന്നു. 
          ഇന്നലെ കേരളത്തിലെ മറ്റു കേന്ദ്രങ്ങളിലെ ഉയർന്ന താപനില. പുനലൂർ (39.8), കണ്ണൂർ വിമാനത്താവളം (37.7) കോഴിക്കോട് (37) എന്നിങ്ങനെയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement