Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാലിയേറ്റീവ് ആംബുലൻസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു.

പാലിയേറ്റീവ് ആംബുലൻസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു.
മലപ്പുറം: പാലിയേറ്റീവ് ആംബുലൻസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു.
കരുവാരക്കുണ്ട് ചുങ്കത്ത് ഭവനംപറമ്പിൽ പൊട്ടച്ചിറ റഫീക്ക് ആണ് മരിച്ചത്. ചുങ്കത്ത് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. കഴിഞ്ഞ ഒന്നാം തീയതിയാണ് ആംബുലൻസിന്റെ ഡ്രൈവറായി ജോലി ലഭിച്ചത്.  
          കരുവാരക്കുണ്ടിൽ നിന്നും മഞ്ചേരിയിലേക്ക് രോഗിയെ കൊണ്ട് പോകുന്ന സമയത്താണ് കാറുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. കാറിന് പുറകിൽ മോട്ടോർസൈക്കിളും അപകടത്തിൽപ്പെട്ടു. നാട്ടുകാർ ചേർന്നാണ് ആംബുലൻസിൽ നിന്ന് ഡ്രൈവറെ പുറത്തെടുത്തത് ഉടൻതന്നെ തൊട്ടടുത്തുള്ള ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement