Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളത്തിൽ ലൗ ജിഹാദ് ഉണ്ട്; പി.സി. ജോർജ്.

കേരളത്തിൽ ലൗ ജിഹാദ് ഉണ്ട്; പി.സി. ജോർജ്.

കോട്ടയം: ലൗജിഹാദിനെക്കുറിച്ച് ആർക്കാണ് അറിഞ്ഞു കൂടാത്തത്. രാജ്യത്ത് 500ന് മുകളിൽ ആളുകൾ പോയിട്ടുണ്ട്. ഇതിൽ നാൽപ്പതോളം പേരെ താൻ തിരികെ കൊണ്ടു വന്നിട്ടുണ്ടെന്നും പി.സി ജോർജ്ജ് കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു കൊണ്ട് പറഞ്ഞു.
        മണിപ്പൂരിൽ ക്രിസ്ത്യാനികൾക്ക് എതിരെയുള്ള ആക്രമണം ജവഹർലാൽ നെഹ്രുവിൻ്റെ കാലം മുതലുണ്ട്. പ്രധാനമന്ത്രിക്ക് അവിടെ പോകാൻ സൗകര്യപ്പെടാത്തതുകൊണ്ട് പോയിട്ടില്ല. കോൺഗ്രസുകാർ മുഴുവൻ കള്ളൻമാരാണെന്നും പി.സി. ആരോപിച്ചു. മഹാനായ മന്നത്തപ്പൻ പോലും ഉപേക്ഷിച്ച പാർട്ടിയാണ് കേരള കോൺഗ്രസ് എന്നും വിമർശനം ഉയർത്തി.
         ഒരു രൂപയുടെ അഴിമതി നടത്തിയെന്ന് തെളിയിച്ചാൽ അനിൽ ആൻ്റണിയുടെ സ്ഥാനാർത്ഥിത്വം പിൻവലിക്കാം. എ.കെ. ആൻ്റണി പൈസ മേടിച്ചതായി കരുതുന്നില്ലെന്നും പി.സി ചൂണ്ടിക്കാട്ടി.
        വർഗീയ പാർട്ടിയാണെന്ന് പറഞ്ഞ് ബിജെപി പ്രവേശനം കേരളത്തിൽ
ഇല്ലാതാക്കി. ഏതു വിശ്വാസിക്കും ചേരാൻ പറ്റിയ പാർട്ടിയാണ് ബിജെപി എന്നു തനിക്ക് മനസിലായെന്നും അദ്ദേഹം പറഞ്ഞു.
          ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും. കോട്ടയത്തും ബിജെപിക്ക് വിജയപ്രതീക്ഷയുണ്ട്. കോട്ടയത്ത് തുഷാർ ഉഷാറായി ജയിക്കും. അഞ്ചു ലക്ഷത്തോളം വോട്ട് കോട്ടയത്ത് ബിഡിജെഎസിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement