Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

താമരശേരി രൂപതക്ക് കീഴില്‍ ഇന്ന് കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കും.

താമരശേരി രൂപതക്ക് കീഴില്‍ ഇന്ന് കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കും.

കോഴിക്കോട്: താമരശേരി രൂപതക്ക് കീഴില്‍ ഇന്ന് കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കും. രൂപതക്ക് കീഴിലെ  എല്ലാ കെസിവൈഎം യൂണിറ്റുകളിലുമാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം കെസിവൈഎമ്മിന്റെ വിവിധ യൂണിറ്റുകളില്‍ പ്രദര്‍ശനം ഉണ്ടാകും. 
        നേരത്തെ സിനിമ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതക്ക് അഭിനന്ദനവുമായി താമരശേരി രൂപത രംഗത്തെത്തിയിരുന്നു. പ്രണയക്കെണിക്ക് എതിരായ ബോധവത്കരണം എന്ന നിലയിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. തെറ്റായ രാഷ്ട്രീയസന്ദേശം നല്‍കുമെന്ന് കെസിബിസിയും സീറോ മലബാര്‍ സഭയും മുന്നറിയിപ്പ് നല്‍കിയിട്ടും തീരുമാനവുമായി താമരശേരി രൂപത മുന്നോട്ട് പോവുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement