Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാലക്കാട്‌ ഡിവിഷനു കീഴിൽ വിവിധയിടങ്ങളിൽ ട്രാക്കിൽ അറ്റകുറ്റപ്പണി; ട്രെയിനുകൾ വൈകും.

പാലക്കാട്‌ ഡിവിഷനു കീഴിൽ വിവിധയിടങ്ങളിൽ ട്രാക്കിൽ അറ്റകുറ്റപ്പണി; ട്രെയിനുകൾ വൈകും.
പാലക്കാട്‌: പാലക്കാട്‌ ഡിവിഷനു കീഴിൽ വിവിധയിടങ്ങളിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വിവിധ ട്രെയിനുകൾ വൈകിയോടും. കൊച്ചുവേളി- ശ്രീനഗർ പ്രതിവാര എക്സ്‌പ്രസ്‌ (16312) ശനിയാഴ്‌ച 1.20 മണിക്കൂർ വൈകും. ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ വെസ്റ്റ്‌ കോസ്റ്റ്‌ സൂപ്പർഫാസ്റ്റ്‌ എക്സ്‌പ്രസ്‌ (22637) തിങ്കളാഴ്‌ച 3.10 മണിക്കൂർ വൈകും. അതേദിവസം ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ സൂപ്പർഫാസ്റ്റ്‌ എക്സ്‌പ്രസ്‌ (12685) 1.20 മണിക്കൂറും മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്‌പ്രസ്‌ (16603) 1.30 മണിക്കൂറും തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മലബാർ എക്സ്‌പ്രസ്‌ (16629) ഒരു മണിക്കൂറും വൈകിയോടും.
        ഹസ്രത്ത്‌ നിസാമുദ്ദീൻ-എറണാകുളം മംഗള ലക്ഷദ്വീപ്‌ സൂപ്പർഫാസ്റ്റ്‌ എക്സ്‌പ്രസ്‌ (12618) തിങ്കളാഴ്‌ച 50 മിനിറ്റും ചൊവ്വാഴ്‌ച 40 മിനിറ്റും വൈകും. ചൊവ്വാഴ്‌ച നാഗർകോവിൽ ജങ്ഷൻ-ഗാന്ധിധാം പ്രതിവാര എക്സ്‌പ്രസ്‌ (16336) 1.40 മണിക്കൂറും എറണാകുളം ജങ്ഷൻ-ഓഖ ദ്വൈവാര എക്സ്‌പ്രസ്‌ (16338) 20 മിനിറ്റും വൈകും.
        ചൊവ്വ, ബുധൻ ദിവസങ്ങളിൽ മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ വെസ്റ്റ്‌ കോസ്റ്റ്‌ സൂപ്പർഫാസ്റ്റ്‌ എക്സ്‌പ്രസ്‌ (22638) 20 മിനിറ്റും മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്‌ എക്സ്‌പ്രസ്‌ (12686) 1.10 മണിക്കൂറും കണ്ണൂർ-ഷൊർണൂർ ജങ്ഷൻ മെമു സ്‌പെഷ്യൽ (06024) 1.10 മണിക്കൂറും മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്‌പ്രസ്‌ (16603) 30 മിനിറ്റും വൈകും.

Post a Comment

0 Comments

Ad Code

Responsive Advertisement