Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് ഒരു മരണം; 2 പേരുടെ നില ഗുരുതരം അപകടം.

നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് ഒരു മരണം; 2 പേരുടെ നില ഗുരുതരം അപകടം. 



വയനാട്: കൽപ്പറ്റ ചെന്നലോട് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് ഒരാൾ മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഗുൽസാർ (44) ആണ് മരിച്ചത്. അപകടത്തിൽ ഗുൽസാറിന്‍റെ ഭാര്യയ്ക്കും അഞ്ചു പേർക്കും പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഒരു കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.
           ഉച്ച‍യ്ക്ക് ഒരു മണിയോടെ ചെന്നലോട് ഗവ. യുപി സ്കൂളിന് സമീപത്താണ് അപകടം. ബാണാസുര സാഗർ ഡാം സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്നു സംഘം. രണ്ടു കാറുകളിലായി 12 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കൽപറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement