Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ആർടിസി സൂപ്പർ ക്ലാസ് ബസുകൾ എവിടെയും നിർത്തും.

കെഎസ്ആർടിസി സൂപ്പർ ക്ലാസ് ബസുകൾ എവിടെയും നിർത്തും.
തിരു.: ഒഴിഞ്ഞ സീറ്റുകളുമായി ഇനി കെഎസ്ആആർടിസിയുടെ സൂപ്പർ ക്ലാസ് ബസുകൾ ഓടേണ്ടതില്ലെന്ന് ജീവനക്കാർക്ക് നിർദ്ദേശം. സീറ്റൊഴിവുണ്ടെങ്കിലും പ്രധാന സ്റ്റോപ്പുകളിൽ മാത്രമാണ് ഇപ്പോൾ സൂപ്പർക്ലാസ് ബസുകൾ നിർത്തുന്നത്.
            സ്റ്റോപ്പുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ നിർത്തുമ്പോൾ മറ്റു വാഹനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഗതാഗത നിയമങ്ങൾ പാലിച്ചുവേണം വാഹനം നിർത്തേണ്ടതെന്നും ഡ്രൈവർമാർക്കുള്ള കർശന നിർദ്ദേശത്തിൽ പറയുന്നു. യാത്രക്കാർ കുറഞ്ഞ പശ്ചാത്തലത്തിലാണ് കെഎസ്ആർടിസി പരിഷ്‌കരണത്തിന് മുതിരുന്നത്. വഴിയിൽ നിന്ന് കൈകാണിക്കുന്ന യാത്രക്കാരൻ അന്നദാതാവാണെന്ന കാര്യം ഓർക്കണമെന്ന് ജീവനക്കാർക്ക് നൽകിയ സന്ദേശത്തിൽ സിഎംഡി പ്രമോജ് ശങ്കർ ഓർമിപ്പിച്ചു.
        സ്റ്റേഷനുകളിൽ നിന്ന് ബസ് നീങ്ങിത്തുടങ്ങുമ്പോൾ യാത്രക്കാരൻ കൈകാണിച്ചാൽ ബസ് നിർത്തിക്കൊടുക്കണം. സ്ത്രീയാത്രികർക്ക് രാത്രി ബസുകളിൽ നൽകുന്ന സ്റ്റോപ്പ് ഇളവ് തുടരും. രാത്രി എട്ടിനും രാവിലെ ആറിനും ഇടയ്ക്ക് ആവശ്യപ്പെടുന്നിടത്ത് ബസ് നിർത്തിക്കൊടുക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement