Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വാക്പോര് മുറുകുന്നു; ഇപിയെ കുറ്റപ്പെടുത്തി പിണറായി, പിണറായിയ്ക്കെതിരേ ശോഭ.

വാക്പോര് മുറുകുന്നു; ഇപിയെ കുറ്റപ്പെടുത്തി പിണറായി, പിണറായിയ്ക്കെതിരേ ശോഭ.


തിരു.: തെരഞ്ഞെടുപ്പ് ദിവസവും വാക്പോര് മുറുകുന്നു. കഴിഞ്ഞ ദിവസത്തെ പരാമർശങ്ങളിൽ ഇപി ജയരാജനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ.
        കൂട്ടുകെട്ടുകൾ ഇപി ശ്രദ്ധിക്കണം. ആളെ പറ്റിക്കാൻ നടക്കുന്നവരുടെ കൂട്ടുകെട്ട് ഒഴിവാക്കണം. കൂട്ടുകെട്ടുകളിൽ ഇപി ജാഗ്രത കാണിക്കില്ലെന്നത് നേരത്തെയുള്ള അനുഭവമാണ്. പാപിയുടെ കൂടെ കൂടിയാൽ ശിവനും പാപിയാകുമെന്നും പിണറായി പറഞ്ഞു.
         അതേസമയം, മുഖ്യമന്ത്രിക്കെതിരെയും ശോഭ സുരേന്ദ്രൻ രംഗത്തുവന്നു. മുഖ്യമന്ത്രിയുടെ കൂട്ടുകെട്ടുകൾ നല്ലതാണല്ലോ എന്ന് ശോഭ സുരേന്ദ്രൻ ചോദിച്ചു. മുഖ്യമന്ത്രിയെപ്പോലെ നെറികെട്ട കൂട്ടുകെട്ടുമായി നടക്കുന്നയാൾ വേറെയില്ല. ഇ.പി. ജയരാജനുമായുള്ള ബിജെപിയുടെ ചർച്ച 90 ശതമാനം വിജയമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement