Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളാ ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍

കേരളാ ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍

ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗില്‍ പ്ലേ ഓഫിന് മുന്നോടിയായുള്ള അവസാന മത്സരത്തില്‍ തകർപ്പൻ ജയവുമായി വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്സ്. അവസാന ലീഗ് മത്സരത്തില്‍ ഹൈദരാബാദിനെതിരായി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം.
        നാല് തോല്‍വികള്‍ക്കും ഒരു സമനിലയ്ക്കും പിന്നാലെ പ്രതീക്ഷയേകുന്ന വിജയമാണ് മഞ്ഞപ്പട നേടിയത്. സീസണില്‍ ഒരു വിജയം മാത്രം നേടിയ ഹൈദരാബാദ് നിരാശയോടെയാണ് കളം വിട്ടത്. ലീഗില്‍ അവസാന സ്ഥാനക്കാരാണെങ്കിലും യുവനിരയുമായി ഇറങ്ങിയ ഹൈദരാബാദ് മികച്ച പോരാട്ടമാണ് നടത്തിയത്. 34ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോള്‍ നേടി. മധ്യനിരയില്‍ നിന്നും മുന്നേറ്റ താരമായെത്തിയ മുഹമ്മദ് അയ്മനാണ് ആദ്യം വല ചലിപ്പിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലെത്താനും കൊമ്പന്മാർക്ക് സാധിച്ചു. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് കൂടുതല്‍ കരുത്തോടെയാണ് ഇറങ്ങിയത്. 51ാം മിനിറ്റില്‍ ഡായ്സൂക്ക് സകായ് ലീഡ് ഉയർത്തി. 81ാം മിനിറ്റില്‍ നിഹാല്‍ സുധീഷിന്റെ ഗോള്‍ കൂടെ ആയതോടെ ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചു. എന്നാല്‍, ക്ലീൻ ഷീറ്റ് ബ്ലാസ്റ്റേഴ്സിന് നിഷേധിക്കപ്പെട്ടു. 88ാം മിനിറ്റില്‍ ജാവോ വിക്ടർ ഹൈദരാബാദിനായി ആശ്വാസ ഗോള്‍ നേടി.

Post a Comment

0 Comments

Ad Code

Responsive Advertisement