Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വെട്ടിക്കെട്ട് അനുമതി നിരസിച്ചു.

വെട്ടിക്കെട്ട് അനുമതി നിരസിച്ചു.

പാലക്കാട്: ആലത്തൂർ ചിറ്റിലഞ്ചേരി വേലയോടനുബന്ധിച്ച് വേലക്കമ്മിറ്റി സമര്‍പ്പിച്ച വെട്ടിക്കെട്ട് അനുമതിക്കായുള്ള അപേക്ഷയും വടക്കഞ്ചേരി ശ്രീ നാഗസഹായം വിഷുവേലയോടനുബന്ധിച്ച് ശ്രീ നാഗസഹായം വിഷുവേലക്കമ്മിറ്റി സമര്‍പ്പിച്ച വെട്ടിക്കെട്ട് അനുമതിക്കായുള്ള അപേക്ഷയും നിരസിച്ച് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി. ബിജു ഉത്തരവായി.
        പെസോ അംഗീകാരമുള്ള സംഭരണമുറിയുടെ ലൈസന്‍സ് വിവരങ്ങള്‍ ഹാജരാക്കിയില്ല, വെടിക്കെട്ട് നടത്തുന്ന സ്ഥലത്തിന്റെ റിസ്‌ക് അസസ്‌മെന്റ് പ്ലാന്‍, ഓണ്‍ സൈറ്റ് എമര്‍ജന്‍സി പ്ലാന്‍ എന്നിവ ഹാജരാക്കിയിട്ടില്ല, സ്‌ഫോടക വസ്തുക്കളുടെ പരിശോധന നടത്തി നിരോധിത രാസവസ്തുക്കളില്ലെന്ന് ഉറപ്പുവരുത്തിയിട്ടില്ല തുടങ്ങി പെസോ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിക്കാത്തതിനാലാണ് ഇരു അപേക്ഷകളും നിരസിച്ചത്.



Post a Comment

0 Comments

Ad Code

Responsive Advertisement