Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാലവർഷം മെയ്‌ 19ഓടു കൂടി ഇന്ത്യൻ അതിർത്തിയിൽ എത്തിച്ചേരാൻ സാധ്യത.

കാലവർഷം മെയ്‌ 19ഓടു കൂടി ഇന്ത്യൻ അതിർത്തിയിൽ എത്തിച്ചേരാൻ സാധ്യത.


തിരു.: കാലവർഷം മെയ്‌ 19ഓടു കൂടി തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ചക്രവാതച്ചുഴിയിൽ നിന്നും ലക്ഷദ്വീപിലേക്ക് ന്യൂനമർദ്ദപ്പാത്തിയും നിലനിൽക്കുന്നുണ്ട്.
         തെക്കൻ കർണാടകയ്ക്ക് മുകളിൽ നിന്ന് വിദർഭയിലേക്ക് മറ്റൊരു ന്യൂനമർദ്ദപ്പാത്തിയും രൂപപെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം  ഇടി / മിന്നൽ / കാറ്റ് ( 49-50 കി.മീ. വേഗത) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 19ന് അതിശക്തമായ മഴയ്ക്കും, മെയ്‌ 15 മുതൽ 19 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement