Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാനയിലേക്ക് കാർ മറിഞ്ഞ് റിട്ട. അദ്ധ്യാപിക മരിച്ചു.

കാനയിലേക്ക് കാർ മറിഞ്ഞ് റിട്ട. അദ്ധ്യാപിക മരിച്ചു.


എറണാകുളം: കാനയിലേക്ക് കാർ മറിഞ്ഞ് റിട്ടയേർഡ് അദ്ധ്യാപിക മരിച്ചു. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് കോലഞ്ചേരി ശാസ്താംമുകളിൽ ദേശീയപാതയിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന കാനയിലേക്ക് കാർ വീണാണ് അപകടമുണ്ടായത്. റിട്ട. അദ്ധ്യാപിക മാമല തുരുത്തിയിൽ ബീന (60) ആണ് മരിച്ചത്. പരിക്കേറ്റ ഭർത്താവ് സാജു, ബന്ധു ബിജു, ബിജുവിൻ്റെ ഭാര്യ സൂസൻ എന്നിവരെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചലച്ചിത്ര നടൻ മാത്യുവിന്റെ മാതാപിതാക്കളാണ് ബിജുവും സൂസനും. ബിജുവിൻ്റെ പിതൃസഹോദര പുത്രൻ്റെ ഭാര്യയാണ് മരിച്ച ബീന. വാഹനമോടിച്ച മാത്യുവിന്റെ സഹോദരന് പരിക്കില്ല. ഒരു മരണാന്തരച്ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങവെയാണ് കാർ അപകടത്തിൽപ്പെട്ടത്.

Post a Comment

0 Comments

Ad Code

Responsive Advertisement