കേരളത്തില്‍ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ മേയ് 31ന് എത്തും.

തിരു.: കേരളത്തില്‍ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ മേയ് 31ന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതില്‍ നാല് ദിവസം വരെ വ്യത്യാസമുണ്ടാകാമെന്നും കാലാവസ്ഥാ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണഗതിയിൽ ജൂൺ ഒന്നിനാണ് കേരളത്തിൽ മൺസൂൺ എത്താറ്. ഇതിൽ ഏഴ് ദിവസം വരെ വ്യത്യാസമുണ്ടാകാം. കേരളത്തിൽ എത്തുന്ന മൺസൂൺ പിന്നീട് വടക്കോട്ട് സഞ്ചരിച്ച് ജൂലൈ 15ഓടെ രാജ്യത്തൊട്ടാകെ വ്യാപിക്കും.
ഇന്ത്യയിലെ മൺസൂണിൻ്റെ പുരോഗതി സംബന്ധിച്ച നിർണ്ണായകമായ സൂചകമാണ് കേരളത്തിൽ മൺസൂൺ എത്തുന്ന തീയതി. കടുത്ത വേനലിൽ വിയർക്കുന്ന ഉത്തരേന്ത്യയ്ക്ക് വലിയ ആശ്വാസമാകും മൺസൂൺ.
0 Comments