Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തദ്ദേശസ്ഥാപനങ്ങളുടെ വാർഡുകൾ പുനർനിർണ്ണയിക്കും; ഓരോ തദ്ദേശസ്ഥാപനത്തിലും ഒരു വാർഡ് വീതം കൂടും.

തദ്ദേശസ്ഥാപനങ്ങളുടെ വാർഡുകൾ പുനർനിർണ്ണയിക്കും; ഓരോ തദ്ദേശസ്ഥാപനത്തിലും ഒരു വാർഡ് വീതം കൂടും.


തിരു.: അടുത്ത വർഷം ഒക്ടോബറിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനു മുൻപ് തദ്ദേശസ്ഥാപനങ്ങളുടെ വാർഡുകൾ പുനർനിർണ്ണയിക്കും. ഇതിലൂടെ 1200 വാർഡുകൾ വരെ വർദ്ധിക്കും. ഓരോ തദ്ദേശ സ്ഥാപനത്തിലും ജനസംഖ്യയ്ക്ക് ആപാതികമായി ഒരു വാർഡ് വീതം വർദ്ധിപ്പിക്കുന്നതിനുള്ള ഓർഡിനൻസ് അംഗീകരിക്കുന്നതിനു തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. 
           സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലായി 21,900 ജനപ്രതിനിധികളാണുള്ളത്. വാർഡ് പുനർവിഭജനത്തിനു ശേഷം അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ 1200 ജനപ്രതിനിധികൾ വർദ്ധിക്കും. 
2025 ഒക്ടോബറിലാകും അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിനു മുൻപായി തദ്ദേശസ്ഥാപനങ്ങളുടെ വാർഡുകൾ പുനർനിർണ്ണയിക്കുമെന്നാണ് റിപ്പോർട്ട്. 
         ഗ്രാമപ്പഞ്ചായത്തുകളിൽ 1000 പേർക്ക് ഒരു വാർഡ് എന്നാണു കണക്ക്. ജനസംഖ്യ വർദ്ധിച്ച സാഹചര്യത്തിലാണു ‌‌‌വാർഡുകൾ പുനർനിർണ്ണയിക്കുന്നത്. സംസ്ഥാനത്തെ 941 ഗ്രാമപ്പഞ്ചായത്തുകളിൽ നിലവിൽ 15,962 വാർഡുകൾ ഉണ്ട്. പുനർവിഭജനത്തിലൂടെ 941 വാർഡുകൾ കൂടും. 87 മുനിസിപ്പാലിറ്റികളിൽ മട്ടന്നൂർ ഒഴികെയുള്ളവയിലായി 3078 വാർഡും 6 കോർപ്പറേഷനുകളിൽ 414 വാർഡുമുണ്ട്. ഇവയിലും ഓരോ വാർഡ് വീതം കൂടും. മട്ടന്നൂരിലെ വാർഡ് വിഭജനം നേരത്തേ നടന്നിരുന്നു. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 2080 വാർഡും 14 ജില്ലാ പഞ്ചായത്തുകളിൽ 331 ഡിവിഷനുകളുമാണുള്ളത്.


Post a Comment

0 Comments

Ad Code

Responsive Advertisement