Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹോസ്റ്റലിന്റെ ശുചിമുറിയിൽ യുവതി പ്രസവിച്ചു.

ഹോസ്റ്റലിന്റെ ശുചിമുറിയിൽ യുവതി പ്രസവിച്ചു.

കൊച്ചി: ഹോസ്റ്റലിന്റെ ശുചിമുറിയിൽ യുവതി പ്രസവിച്ചു. ഞായറാഴ്ച രാവിലെ കൊച്ചിയിലെ ഓൾഡ് മാർക്കറ്റ് റോഡിനു സമീപത്തുള്ള വനിതാ ഹോസ്റ്റലിലാണു സംഭവം. ഇരുപത്തിമൂന്നുകാരിയായ അവിവാഹിതയെയും കുഞ്ഞിനെയും പൊലീസെത്തി എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റി. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. 
       എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണു യുവതി. ആറു പേരുള്ള മുറിയിലാണു പെൺകുട്ടി കഴിഞ്ഞിരുന്നത്. യുവതി ഗർഭിണിയാണെന്ന വിവരം ഒപ്പമുള്ളവർ അറിഞ്ഞിരുന്നില്ല. മുമ്പു പലപ്പോഴും ശാരീരികാസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവർ കാര്യം തിരക്കിയിരുന്നെങ്കിലും ചില ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നു പറഞ്ഞു യുവതി ഒഴിഞ്ഞുമാറിയിരുന്നു. ഇന്നലെ രാവിലെ ശുചിമുറിയിൽ കയറിയ യുവതി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കൾ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. ഒടുവിൽ, ഒപ്പമുണ്ടായിരുന്നവർ വാതിൽ ബലം പ്രയോഗിച്ചു തുറന്ന് അകത്തു കയറിയപ്പോളാണ് ഒരു കുഞ്ഞിന് ജന്മം കൊടുത്ത വിവരം അറിഞ്ഞത്.

Post a Comment

0 Comments

Ad Code

Responsive Advertisement