Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ട്രെയിനിൽ നിന്നു വീണ് പത്തനംതിട്ട സ്വദേശിയായ യുവാവ് മരിച്ചു.

ട്രെയിനിൽ നിന്നു വീണ് പത്തനംതിട്ട സ്വദേശിയായ യുവാവ് മരിച്ചു.


കോട്ടയം : ചിങ്ങവനം റെയിൽവേ സ്റ്റേഷൻ സമീപം ട്രെയിനിൽ നിന്നു വീണ് പത്തനംതിട്ട സ്വദേശിയായ യുവാവ് മരിച്ചു. പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് പൂവൊണ്ണുംവിളയിൽ വീട്ടിൽ തോമസ് ശാമുവേലിൻ്റെ മകൻ ഷോൺ (28) ആണ് മരിച്ചത്.
        ബുധനാഴ്ച വൈകുന്നേരം നാലരയോടെ ചിങ്ങവനം റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ഐലൻഡ് എക്സ്പ്രസ്സിലെ യാത്രക്കാരൻ ആയിരുന്നു ഷോൺ. ട്രെയിനിലെ ജനറൽ കമ്പാർട്ട്മെൻ്റിൻ്റെ വാതിലിനു സമീപം നിന്ന ഷോൺ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇയാളുടെ കൂടെയുള്ള പത്തനംതിട്ട സ്വദേശികളും സഹോദരന്മാരുമായ ജോയൽ, ജിജോ എന്നിവർ ചെയിൻ വലിച്ച് ട്രയിൻ നിർത്തിച്ച് തിരികെ ഓടിയെത്തിയാണ് ഷോണിനെ ആശുപത്രിയിൽ കൊണ്ടു പോയത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഷോൺ വഴിമദ്ധ്യേ മരിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement