Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി.

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി.



തിരു.: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്തി. കെഎസ്ആർടിസി സിഎംഡി ആയിരുന്ന ബിജു പ്രഭാകർ കെഎസ്ഇബിയുടെ ചെയർമാനാകും. നിലവിൽ വ്യവസായ വകുപ്പിൽ മൈനിങ്, ജിയോളജി ചുമതല വഹിക്കുകയായിരുന്നു ബിജു പ്രഭാകർ. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനെ മാറ്റി. പകരം കെഎസ്ഇബി ചെയർമാൻ രാജൻ എൻ. ഖോബ്രഗഡെയെ ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയാക്കി. കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയ സുമൻ ബില്ലയ്ക്കു പകരം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണു ഹനീഷിനു നിയമനം. തൊഴിൽ സെക്രട്ടറി ഡോ. കെ.വാസുകിക്കു നോർക്ക വകുപ്പിന്റെ പൂർണ്ണ അധികച്ചുമതലയും നൽകി.

Post a Comment

0 Comments

Ad Code

Responsive Advertisement