Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിപിഐയുടെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സിപിഎം- യുഡിഎഫ് അവിശ്വാസപ്രമേയം.

സിപിഐയുടെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സിപിഎം- യുഡിഎഫ് അവിശ്വാസപ്രമേയം.

ആലപ്പുഴ: സിപിഐക്കാരനായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ്-സിപിഎം സംയുക്ത അവിശ്വാസപ്രമേയ നോട്ടീസ്. സിപിഎം -സിപിഐ തര്‍ക്കം നിലനില്‍ക്കുന്ന ആലപ്പുഴ രാമങ്കരി പഞ്ചായത്തിലാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. സിപിഎമ്മില്‍ നിന്ന് സിപിഐയിലേക്ക് മാറിയ പഞ്ചായത്ത് പ്രസിഡന്റിനെതിരെയാണ് അവിശ്വാസ പ്രമേയ നോട്ടീസ്. സിപിഎം അംഗമായി ജയിച്ച ആര്‍. രാജേന്ദ്രകുമാര്‍ പിന്നീട് സിപിഐയില്‍ ചേരുകയായിരുന്നു. നാല് യുഡിഎഫ് അംഗങ്ങള്‍ക്കൊപ്പം മൂന്ന് സിപിഎം അംഗങ്ങളും അവിശ്വാസ നോട്ടീസില്‍ ഒപ്പിട്ടു. 13 അംഗ ഭരണസമിതിയില്‍ സിപിഎമ്മിന് ഒമ്പത് അംഗങ്ങളും യുഡിഎഫിന് നാല് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. സിപിഎം നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്ന് രാജേന്ദ്രകുമാര്‍ അടക്കം ആറ് പേര്‍ സിപിഐയിലേക്ക് മാറിയിരുന്നു. ഇതാണ് യുഡിഎഫുമായി കൈകോര്‍ത്ത് അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement