Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളുമുൾപ്പെടെ മൂന്ന് പേർ മരിച്ചു.

സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളുമുൾപ്പെടെ മൂന്ന് പേർ മരിച്ചു.
ഇടുക്കി: ചിന്നക്കനാലിൽ സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളുമുൾപ്പെടെ മൂന്ന് പേർ മരിച്ചു. തിടിനഗർ സ്വദേശി അഞ്ജലി (25), മകൾ അമയ (4), അഞ്ജലിയുടെ ഭർത്താവിന്റെ അനിയന്റെ ഭാര്യ ജെൻസി (19) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ആയിരുന്നു അപകടം.
       ടാങ്ക്കുടിക്ക് സമീപം ഇറക്കത്തിൽ ഇരുചക്രവാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടാണ് അപകടമുണ്ടായത്. അമ്മയും മകളും ഉൾപ്പെടെ മൂന്നു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് പരിക്കേറ്റ ജെൻസി മരിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement