Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മേയർ- ഡ്രൈവർ തർക്കം; എംഎൽഎക്കും മേയറിനുമെതിരെ കേസെടുത്ത് പൊലീസ്.

മേയർ- ഡ്രൈവർ തർക്കം; എംഎൽഎക്കും മേയറിനുമെതിരെ കേസെടുത്ത് പൊലീസ്.


തിരു.: കെഎസ്ആർടിസി ഡ്രൈവറും മേയർ ആര്യാ രാജേന്ദ്രനും തമ്മിലുള്ള തർക്കത്തിൽ എംഎൽഎ സച്ചിൻ ദേവിനെതിരെയും മേയർക്കെതിരെയും കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. മേയർ, എംഎൽഎ, കണ്ടാലാറിയാവുന്ന മറ്റ് മൂന്ന് പേർ  എന്നിവർക്കെതിരെയാണ് കേസ്. കാർ കുറുകെ ഇട്ടതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമെതിരെ അഭിഭാഷകൻ നൽകിയ പരാതിയിലാണ് കോടതി കേസെടുത്തത്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നതടക്കം ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവർ യദു കോടതിയിൽ ഹർജി നൽകിയിരുന്നു. കോടതിയുടെ മേൽനോട്ടത്തിലോ കോടതി നിർദ്ദേശത്തിലോ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. പരിശോധിച്ച് നടപടിയെടുക്കാൻ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിന് കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്. ഹർജി മെയ് ആറിന് വീണ്ടും പരിഗണിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement