Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പൊലീസ് ക്വാർട്ടേഴ്സിൽ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ​ഗ്രേഡ് എസ്ഐ മരിച്ചു.

പൊലീസ് ക്വാർട്ടേഴ്സിൽ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ​ഗ്രേഡ് എസ്ഐ മരിച്ചു.
                                 

കാസർകോട്: പോലീസ് ക്വാർട്ടേഴ്സിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്ഐ മരിച്ചു. കാസർകോട് ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിജയൻ ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഷം കഴിച്ചനിലയിൽ ഇദ്ദേഹത്തെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനെ തുടർന്ന് പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപതിയിലേക്ക് മാറ്റി. ഒരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട മാനസിക സംഘർഷമാണ് വിഷം കഴിക്കാൻ കാരണമെന്ന് ഇദ്ദേഹം മൊഴി നൽകിയതായാണ് അറിയുന്നത്. വോട്ടെടുപ്പ് ദിവസത്തെ തര്‍ക്കവുമായി ബന്ധപ്പെട്ട് എസ്ഐ അന്വേഷിക്കുന്ന കേസില്‍ സിപിഎം സമ്മര്‍ദ്ദമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement