Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈക്കിൽ വരവേ പുലി ചാടിവീണ് ആക്രമിച്ചതായി പരാതി.

ബൈക്കിൽ വരവേ പുലി ചാടിവീണ് ആക്രമിച്ചതായി പരാതി.

കോട്ടയം: ഏരുമേലിയിൽ പുലി ആക്രമിച്ചതായി പരാതി. ജോലി കഴിഞ്ഞു വീട്ടിലേക്ക് ബൈക്കില്‍ വരുന്നതിനിടെ റോഡിന് കുറുകെ പുലി ചാടിവീണെന്ന് യുവാവ്. രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് നിസാര പരിക്കേൽക്കുകയുമുണ്ടായി.
        അതേസമയം, യുവാവ് കണ്ടത് കാട്ടുപൂച്ചയെ ആയിരിക്കാമെന്നാണ് വനപാലകർ പറയുന്നത്. ഇന്നലെ വൈകുന്നേരം എരുമേലി–ഒഴക്കനാട് റോഡില്‍ വച്ചാണ് സംഭവം. ഒഴക്കനാട് ചെന്നയ്ക്കാട്ട് ജോജി, രേണുക ദമ്പതികളുടെ മകൻ അഭിമന്യു (23) ആണ് ബൈക്കില്‍ വരുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. റോഡിന് നടുവിലേക്ക് എടുത്തുചാടിയ പുലി ഉടൻ ഓടി മറഞ്ഞെന്നും അഭിമന്യു പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement