Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; പ്രിയപ്പെട്ടവരെ ഒരുനോക്കു കാണാനാവാതെ മലയാളി ഒമാനില്‍ മരിച്ചു.

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; പ്രിയപ്പെട്ടവരെ ഒരുനോക്കു കാണാനാവാതെ മലയാളി ഒമാനില്‍ മരിച്ചു.

തിരു.: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടർന്ന് പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്കുകാണാനാവാതെ തിരുവനന്തപുരം സ്വദേശി ഒമാനില്‍ മരിച്ചു. കരമന നെടുങ്കാട് റോഡില്‍ നമ്പി രാജേഷ് (40) ആണ് കഴിഞ്ഞ ദിവസം മസ്‌കറ്റില്‍ മരിച്ചത്. തളർന്നു വീണതിനെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ കാണാൻ മേയ് എട്ടിന് രാവിലെ മസ്‌കറ്റിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ഭാര്യ അമൃത സി. രവി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. രാവിലെ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കാബിൻ ജീവനക്കാരുടെ അപ്രതീക്ഷിത അവധിയെടുക്കല്‍ സമരം കാരണം എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയെന്ന വിവരം അറിഞ്ഞത്. അടിയന്തരമായി മസ്‌കറ്റില്‍ എത്തണമെന്ന് പറഞ്ഞിട്ടും എയർ ഇന്ത്യ അധികൃതരുടെ ഭാഗത്തു നിന്നും നടപടിയൊന്നും ഉണ്ടായില്ല. തൊട്ടടുത്ത ദിവസം യാത്രക്ക് ശ്രമിച്ചിരുന്നു എങ്കിലും സമരം തീരാത്തതിനാല്‍ യാത്ര മുടങ്ങുകയായിരുന്നു. ഇതിനിടെയാണ് ഉറ്റവരെ അവസാനമായി ഒരുനോക്കു കാണാനാകാതെ രാജേഷ് മരിച്ചത്. മസ്‌കറ്റില്‍ ഐടി മാനേജരായിരുന്നു നമ്പി രാജേഷ്. നഴ്സിങ് വിദ്യാർത്ഥിനിയാണ് അമൃത. മക്കള്‍: അനിക (യുകെജി), നമ്പി ശൈലേഷ് (പ്രീ കെജി).

Post a Comment

0 Comments

Ad Code

Responsive Advertisement