Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.

വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.
എറണകുളം: വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പറവൂർ ഏഴിക്കര ചേലാട്ട് ആൻ്റണിയുടെ ഭാര്യ നിവ്യ (33) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഭർത്താവ് ആൻ്റണിയും മക്കളും പുറത്തുപോയി തിരികെ വന്നപ്പോള്‍ നിവ്യയെ വീട്ടില്‍ കണ്ടില്ല. ഇവർ പുറത്തേക്ക് പോകുന്ന സമയത്ത് കിണറിന് സമീപം വസ്ത്രങ്ങള്‍ കഴുകുകയായിരുന്നു നിവ്യ. തുടർന്ന് ആൻ്റണിയും മാതാവും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഉപയോഗശൂന്യമായ കിണറ്റില്‍ വീണുകിടക്കുന്നത് കണ്ടത്. ഫിറ്റ്സ് രോഗവും മറ്റ് ചില ശാരീരിക ബുദ്ധിമുട്ടുകളും നിവ്യക്ക് ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വസ്ത്രങ്ങള്‍ കഴുകുന്ന സമയത്ത് എന്തെങ്കിലും ശാരീരിക വിഷമതകള്‍ ഉണ്ടായപ്പോള്‍ കിണറിന്‍റെ വശത്തു നിന്നും താഴേക്ക് വീണതാകാനാണ് സാധ്യത എന്ന് ഭർത്താവ് ആൻ്റണി പറയുന്നു. നാല് റിംഗ് താഴ്ചയുള്ള കിണറില്‍ വെള്ളം വളരെ കുറവാണ്. ആൻ്റണിയും സമീപവാസികളും ചേർന്നാണ് കിണറ്റില്‍ നിന്നും നിവ്യയെ പുറത്തെടുത്തത്.

Post a Comment

0 Comments

Ad Code

Responsive Advertisement