Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്ലാസ്റ്റര്‍ ഇളകിയെന്ന് ആരോപിച്ച് നഴ്സിംഗ് അസിസ്റ്റന്റിന് മർദ്ദനം.

പ്ലാസ്റ്റര്‍ ഇളകിയെന്ന് ആരോപിച്ച് നഴ്സിംഗ് അസിസ്റ്റന്റിന് മർദ്ദനം.



തിരു: തിരുവനന്തപുരത്ത് നഴ്സിംഗ് അസിസ്റ്റന്റിന് മർദ്ദനം. രോഗിയുടെ പ്ലാസ്റ്റർ ഇളകി മാറിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. വെള്ളറട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. നഴ്‌സിങ് അസിസ്റ്റന്റ് സനല്‍രാജിന് (42) ആണ് മര്‍ദ്ദനമേറ്റത്.
      സംഭവത്തിൽ രണ്ടു പേരെ വെള്ളറട പോലീസ് പിടികൂടി. വെള്ളറട കരിമരം കോളനിയിലെ നിഷാദ് (20), കിളിയൂർ സ്വദേശി ശ്യാം (30) എന്നിവരെയാണ് പോലീസ് പിടികൂടിയത്. മാരായമുട്ടത്ത് നിന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്. ഇന്നലെയാണ് സംഭവം നടന്നത്. പ്രതികളിൽ ഒരാളായ നിഷാദിന് ചുമലിൽ പരിക്കേറ്റിരുന്നു. നിഷാദിന് ചുമലിലിട്ട പ്ലാസ്റ്റര്‍ ഇളകി മാറിയെന്നാണ് ആരോപണം. ചികിത്സ കഴിഞ്ഞ് വീട്ടിൽ പോയശേഷം വീണ്ടും ഇയാൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തുകയും പ്ലാസ്റ്റര്‍ ഇളകി മാറിയെന്നാരോപിച്ച് നഴ്‌സിങ് അസിസ്റ്റന്റിനെ മര്‍ദ്ദിക്കുകയുമായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement