Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ക്വാറിയിലെ വെള്ളക്കെട്ടിൽ കാൽ വഴുതി വീണ് സഹോദരങ്ങളുടെ മക്കളായ രണ്ടു പേർ മരിച്ചു.

ക്വാറിയിലെ വെള്ളക്കെട്ടിൽ കാൽ വഴുതി വീണ് സഹോദരങ്ങളുടെ മക്കളായ രണ്ടു പേർ മരിച്ചു.


പാലക്കാട്: ക്വാറിയിലെ വെള്ളക്കെട്ടിൽ കാൽ വഴുതി വീണ് സഹോദരങ്ങളുടെ മക്കളായ രണ്ടു പേർ മരിച്ചു. പാലക്കാട് പുലാപ്പറ്റ കോണിക്കഴി മുണ്ടോളി ചെഞ്ചുരുളി മണികണ്ഠൻ്റെ മകൻ മേഘജ് (18), രവീന്ദ്രൻ്റെ മകൻ അഭയ് (21) എന്നിവരാണ് മരിച്ചത്.
            ഇന്നലെ രാത്രി പത്തരയ്ക്കാണ് സംഭവം. വീടിനടുത്ത് ക്വറിക്ക് സമീപം സംസാരിച്ച് നടന്നു പോകുന്നതിനിടയിൽ മേഘജ് കാൽ വഴുതി വീഴുകയും രക്ഷിക്കാൻ ശ്രമിച്ച അഭയ് ഒപ്പം വീഴുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതു കണ്ട മറ്റൊരു സമീപവാസി ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കോങ്ങാട് അഗ്നിശമന സേനയെത്തി തിരച്ചിൽ നടത്തി ആദ്യം മേഘജിന്റെയും പിന്നീട് പന്ത്രണ്ടരയോടെ അഭയിന്റെയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
        പുലാപ്പറ്റ എം.എൻ.കെ.എം. സ്കൂളിൽ നിന്നും ഈവർഷം പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥിയാണ് മേഘജ്. നെഹ്‌റു കോളേജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ് അഭയ്. ക്വാറിയിൽ 50 അടിയോളം താഴ്ചയിൽ വെള്ളമുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement