Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓട്ടോ കെട്ടിവലിച്ചു കൊണ്ടുപോകുന്നതിനിടെ അപകടം; കയർ കുരുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു.

ഓട്ടോ കെട്ടിവലിച്ചു കൊണ്ടുപോകുന്നതിനിടെ അപകടം; കയർ കുരുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു.

ആലപ്പുഴ: ദേശീയപാതയിൽ പാതിരപ്പള്ളിയിൽ ഓട്ടോ കെട്ടിവലിച്ചു പോകുന്നതിനിടെ കയർ കുരുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു. തകഴി പഞ്ചായത്ത് നാലാം വാർഡ് തെന്നടി നാരായണമംഗലത്ത് ഹരികുമാർ (52) ആണ് മരിച്ചത്.
        എറണാകുളത്ത് ജോലിയുള്ള മകളെ ആലപ്പുഴ ബസ് സ്റ്റാൻഡിൽ ഇറക്കിയ ശേഷം കലവൂരിലെ ബേക്കറിയിലേക്ക് ജോലിക്ക് വരുമ്പോഴായിരുന്നു അപകടം. ആലപ്പുഴയിൽ നിന്ന്​ കലവൂർ ഭാഗത്തേക്ക്​ വരികയായിരുന്ന സ്കൂട്ടർ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽപെട്ട ഇതേ ഓട്ടോറിക്ഷ മറ്റൊരു ഓട്ടോയെ കെട്ടിവലിച്ച്​ വരുകയായിരുന്നു. സ്‌കൂട്ടറിൽ നിന്ന്​ തെറിച്ച്​ വീണ ഹരികുമാറിൻ്റെ കഴുത്തിൽ, ഓട്ടോ കെട്ടിവലിച്ച കയർ കുരുങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹരികുമാറിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement