Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാക്കൾക്ക് ഗുരുതര പരിക്ക്.

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാക്കൾക്ക് ഗുരുതര പരിക്ക്.

ആലപ്പുഴ: എടത്വയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാക്കൾക്ക് ഗുരുതര പരിക്ക്. തലവടി പഞ്ചായത്ത് ആനപ്രമ്പാൽ വടക്ക് കൊച്ചമ്മനം പഴയചിറ പരേതനായ രാധാകൃഷ്ണന്റെ മകൻ കണ്ണൻ (26), പഴയചിറ പറത്തറപറമ്പിൽ സുബാഷിന്റെ മകൻ സുമിത്ത് (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 6.45ന് കോഴിമുക്ക് മിൽമയ്ക്ക് സമീപത്താണ് അപകടം. അമ്പലപ്പുഴ ഭാഗത്തു നിന്നും തലവടിക്ക് പോകുകയായിരുന്ന യുവാക്കളുടെ ബൈക്കും ഓട്ടോയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ യുവാക്കളെ ഓടിക്കൂടിയ നാട്ടുകാർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കണ്ണന്റെ നില അതീവഗുരുതരമായി
തുടരുന്നു. സുജിത്ത് തീവ്രപരിചരണ വിഭാഗത്തിലാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement