Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വയല്‍വരമ്പില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ടയാള്‍ മരിച്ചു.

വയല്‍വരമ്പില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ടയാള്‍ മരിച്ചു.

പാലക്കാട്: ആലത്തൂർ കാവശേരി ഭാഗത്ത് വയല്‍വരമ്പില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ആള്‍ മരിച്ചു. പത്തനാപുരം ചേറുംക്കോട്ടില്‍ പരേതനായ വേലായുധന്‍റെ മകൻ ജയൻ (42) ആണ് മരിച്ചത്. ഇന്നലെ വൈകുന്നരം നാലോടെയായിരുന്നു സംഭവം.
ഗായത്രി പുഴയോരത്തെ കള്ളുഷാപ്പിനു സമീപം വയല്‍വരമ്പില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ടതിനെ തുടർന്ന് ആലത്തൂർ താലൂക്കാശുപത്രില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേയ്ക്ക് പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കെട്ടിടനിർമ്മാണ തൊഴിലാളി ആയിരുന്നു. മാതാവ്: ദേവു. ഭാര്യ: ബിന്ദു. മക്കള്‍: ആര്യ, അനശ്വര, അനഘ. സഹോദരങ്ങള്‍: ഗുരുവായൂരപ്പൻ, പ്രവീണ്‍, മമത.

Post a Comment

0 Comments

Ad Code

Responsive Advertisement