Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ചത് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കള്‍; പരിചയപ്പെട്ടത് ഒരു മാസം മുമ്പ്.

കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ചത് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കള്‍; പരിചയപ്പെട്ടത് ഒരു മാസം മുമ്പ്.

കൊല്ലം: കിളികൊല്ലൂര്‍ കല്ലുംതാഴം റെയില്‍വേ ഗേറ്റിനു സമീപം ട്രെയിന്‍ തട്ടി മരിച്ചവര്‍ സുഹൃത്തുക്കളെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനില്‍ പരേതനായ ശശിധരന്‍ പിള്ളയുടെ മകന്‍ എസ്. അനന്തു (18), സുഹൃത്തായ എറണാകുളം കളമശ്ശേരി വട്ടേക്കുന്നം പാറപ്പുറത്ത് (കടൂരപറമ്പില്‍) മധുവിന്റെ മകള്‍ മീനാക്ഷി (18) എന്നിവരാണ് മരിച്ചത്. 
          ചൊവാഴ്ച വൈകിട്ട് 5.30ന് കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം പാല്‍ക്കുളങ്ങര തെങ്ങയ്യത്ത് ഭാഗത്താണ് ഇരുവരെയും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടത്. കൊല്ലത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ഗാന്ധിധാം എക്‌സ്പ്രസ് ഇടിച്ചാണ് ഇരുവരും മരിച്ചത്. റെയില്‍വെ ട്രാക്കിലൂടെ നടക്കുകയായിരുന്ന യുവതിയും യുവാവും ട്രെയിന്‍ വരുന്നത് കണ്ടപ്പോള്‍ കെട്ടിപ്പിടിച്ച് നില്‍ക്കുകയായിരുന്നുവത്രേ. കൊല്ലം ഫാത്തിമമാതാ കോളജിലെ മലയാളം ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് അനന്തു. പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥിനിയാണ് മീനാക്ഷി. ഒരു മാസം മുമ്പ് ഇരുവരും ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. സിനിമ കാണാന്‍ പോകുന്നു എന്നു പറഞ്ഞാണ് അനന്തു വീട്ടില്‍ നിന്നിറങ്ങിയത്. തിങ്കളാഴ്ച രാവിലെ സേ പരീക്ഷ എഴുതുന്നതിനു വേണ്ടി ഫീസ് അടയ്ക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് മീനാക്ഷി വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement