Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോട്ടയം സ്വദേശികളായ മൂന്നംഗകുടുംബത്തെ തമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോട്ടയം സ്വദേശികളായ മൂന്നംഗകുടുംബത്തെ തമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.


കുമളി: കമ്പത്ത് കാറിൽ കോട്ടയം സ്വദേശികളായ മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്തുമ്മൂട് സ്വദേശികളും വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്നവരുമായ തോട്ടയ്ക്കാട് പുതുപ്പറമ്പിൽ ജോർജ് (സജി- 60), ഭാര്യ മേഴ്സി (58), മകൻ അഖിൽ (29) എന്നിവരാണ് മരിച്ചത്.
          പുതുപ്പള്ളിയിൽ ടെക്സ്റ്റയിൽ ഷോഷ് നടത്തിയുണ്ടായ സാമ്പത്തിക ബാധ്യതയെത്തുടർന്ന് ഇവർ നാടുവിട്ടതാകാമെന്ന് പോലീസ് പറഞ്ഞു. ഇവരെ കാണാതായതായി പോലീസിൽ പരാതി ഉണ്ടായിരുന്നു.
        കുമളി - കമ്പം പ്രധാനപാതയോടു ചേർന്ന് കൃഷിയിടത്തിലാണ് കാർ കിടന്നിരുന്നത്. കാറിൻ്റെ ഡ്രൈവിങ് സീറ്റിലും മുൻ സീറ്റിലുമാണ് പുരുഷൻമാരുടെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ മൃതദേഹം പിൻസീറ്റിൽ വിൻഡോ ഗ്ലാസിൽ മുഖം ചേർത്തുവച്ച നിലയിലാണ്. കാറിനു സമീപത്തുനിന്ന് ഇവർ കഴിച്ചതെന്നു കരുതുന്ന ഭക്ഷണത്തിന്റെ അവശിഷ്ട‌ങ്ങൾ കണ്ടെത്തി. കാറിനുള്ളിൽ രക്തം ഛർദ്ദിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement