Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചലചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു.

ചലചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. 

തിരു.: ചലചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപന്തൽ തുടങ്ങി 18 ചിത്രങ്ങളുടെ സംവിധായകനാണ്. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.

         1981ൽ പുറത്തിറങ്ങിയ 'ആമ്പൽ പൂവ്' ആണ് ആദ്യചിത്രം. 1994ൽ എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധാനം ചെയ്ത സുകൃതം ശ്രദ്ധേയമായ ചിത്രമാണ്. ദേശീയ ചലച്ചിത്രപുരസ്ക്കാര ജൂറിയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

         തിരുവനന്തപുരം പാലോടിനു സമീപമുള്ള കാഞ്ചിനടയെന്ന ഗ്രാമത്തിലാണ് ഹരികുമാർ ജനിച്ചത്. പിതാവ് രാമകൃഷ്ണപിള്ള, മാതാവ് അമ്മുക്കുട്ടിയമ്മ. ഭാര്യ: ചന്ദ്രിക. മക്കൾ: അമ്മു, ഗീതാഞ്ജലി.

Post a Comment

0 Comments

Ad Code

Responsive Advertisement