Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തൃശ്ശൂർ വനത്തിൽ തീപിടിത്തം

തൃശ്ശൂർ വനത്തിൽ തീപിടിത്തം.



തൃശ്ശൂർ: വരവൂർ പൂങ്ങോട് വനത്തിൽ  തീപിടിത്തം. കാഞ്ഞിരശേരി ഗ്രാമാതിർത്തിയോട് ചേർന്ന വനത്തിലാണ് ഇന്നലെ വൈകുന്നേരം മുതൽ തീ പിടിച്ചത്. വനത്തിലെ അക്വേഷ്യ പ്ലാൻ്റേഷനിലാണ് തീ പടർന്നത്. പ്രദേശത്തെ വൻമരങ്ങൾ മുറിച്ചു നീക്കിയതിനാൽ കാര്യമായ നഷ്ടങ്ങൾ ഉണ്ടാകില്ലെന്നാണ് വനം വകുപ്പിൻ്റെ നിഗമനം.

        അഗ്നിശമന വിഭാഗം വനത്തിന് താഴെയെത്തിയെങ്കിലും വാട്ടർ ടാങ്ക് ഘടിപ്പിച്ച വാഹനം വനത്തിലെത്താൻ സാധിക്കാത്തതിനാൽ തിരിച്ചു പോയി. വനം വകുപ്പിനും നാട്ടുകാർക്കും തീയണക്കാൻ സാധിച്ചിട്ടില്ല. സമീപത്തെ ഗ്രാമപ്രദേശത്തേക്ക് തീ പടരാതിരിക്കാൻ ഫയർ ലൈൻ തീർത്ത് തീ അണക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

Post a Comment

0 Comments

Ad Code

Responsive Advertisement