Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പനി ബാധിത മരിച്ചു; ആലപ്പുഴ മെഡിക്കൽ കോളേജിൽ അ‍ർദ്ധരാത്രി മൃതദേഹവുമായി പ്രതിഷേധം.

പനി ബാധിത മരിച്ചു; ആലപ്പുഴ മെഡിക്കൽ കോളേജിൽ അ‍ർദ്ധരാത്രി മൃതദേഹവുമായി പ്രതിഷേധം.

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ അർദ്ധരാത്രി മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം. 70കാരി ഉമൈബ മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലമെന്ന് ചൂണ്ടാക്കാട്ടിയാണ് പ്രതിഷേധം. പനി ബാധിച്ച് വണ്ടാനത്ത് ചികിത്സ തേടിയ ഉമൈബക്ക് ന്യുമോണിയ ബാധിച്ചു. അടിയന്തരമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതെത്തുടർന്നാണ് മൃതദേഹവുമായി ആലപ്പുഴ മെഡിക്കൽ കോളേജിൽ തിരിച്ചെത്തി പ്രതിഷേധിച്ചത്. പരിശോധിച്ച് നടപടി എടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതോടെ രാത്രി ഒരു മണിക്ക് പ്രതിഷേധം അവസാനിപ്പിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിലാണ് ബന്ധുക്കളും നാട്ടുകാരും രണ്ടു മണിക്കൂർ പ്രതിഷേധിച്ചത്. 70 വയസ്സുകാരി ഉമൈബ മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലമെന്ന്  ഉമൈബയുടെ മകൻ ആരോപിച്ചു. ആശുപത്രിയിൽ വേണ്ട പരിചരണം ഉമൈബക്ക് നൽകിയില്ലെന്നും ഗുരുതരാവസ്ഥയിൽ ആയിട്ടും  ജനറൽ വാർഡിൽ കിടത്തിയെന്നും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. 

Post a Comment

0 Comments

Ad Code

Responsive Advertisement