Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോയമ്പത്തൂർ-മംഗലാപുരം റൂട്ടിൽ ശനിയാഴ്ചകളിൽ പ്രത്യേക തീവണ്ടി; സർവീസ് മേയ് 18 മുതൽ.

കോയമ്പത്തൂർ-മംഗലാപുരം റൂട്ടിൽ ശനിയാഴ്ചകളിൽ പ്രത്യേക തീവണ്ടി; സർവീസ് മേയ് 18 മുതൽ.

പാലക്കാട്‌: തിരക്ക് പരിഗണിച്ച് കോയമ്പത്തൂർ- മംഗലാപുരം റൂട്ടിൽ മേയ് 18 മുതൽ ജൂൺ 29 വരെ ശനിയാഴ്ചകളിൽ പ്രത്യേക തീവണ്ടി സർവീസ് നടത്തും. 06042 നമ്പർ വണ്ടി കോയമ്പത്തൂർ ജങ്ഷനിൽ നിന്നും രാത്രി 10.15ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06.55ന് മംഗലാപുരത്ത് എത്തും. തിരിച്ചുള്ള 06041 നമ്പർ വണ്ടി മംഗലാപുരം ജങ്ഷനിൽ നിന്നും രാവിലെ 9.30ന് പുറപ്പെട്ട് വൈകിട്ട് 06.15-ന് കോയമ്പത്തൂരിലെത്തും.
പോത്തന്നൂർ, പാലക്കാട്, ഒറ്റപ്പാലം, ഷൊർണ്ണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും.





Post a Comment

0 Comments

Ad Code

Responsive Advertisement