Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുവൈറ്റ് തീപിടിത്തത്തിൽ ഒന്നാം നിലയില്‍ നിന്നും ചാടി രക്ഷപെട്ട സജിയുടെ വീട് സന്ദര്‍ശിച്ച് മന്ത്രി.

കുവൈറ്റ് തീപിടിത്തത്തിൽ ഒന്നാം നിലയില്‍ നിന്നും ചാടി രക്ഷപെട്ട സജിയുടെ വീട് സന്ദര്‍ശിച്ച് മന്ത്രി.

ചെങ്ങന്നൂര്‍: കുവൈറ്റില്‍ ഉണ്ടായ അഗ്‌നിബാധയെ തുടര്‍ന്നുണ്ടായ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട ചെങ്ങന്നൂര്‍ സ്വദേശിയുടെ വീട് മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശിച്ചു.
        ചെങ്ങന്നൂര്‍ വാഴാര്‍മംഗലം കിഴക്കേ തോപ്പില്‍ സജി വര്‍ഗീസിൻ്റെ  (മുത്ത് -53) വീട്ടിലെത്തിയ മന്ത്രി സജി ചെറിയാന്‍ ,കുടുംബാംഗങ്ങളോടൊപ്പം കുറേ സമയം ചിലവഴിച്ചു. സജി വര്‍ഗീസുമായി ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചു. ഒന്നാം നിലയിലെ മുറിയില്‍ ഉറക്കത്തിലായിരുന്ന സജി പുകയുടെ കരിഞ്ഞ മണം വന്നതിനെ തുടര്‍ന്ന് ഉണരുകയും തീ പടര്‍ന്നതില്‍ നിന്നും രക്ഷപെടാനായി ഒന്നാം നിലയില്‍ നിന്നും താഴേക്ക് ചാടുകയുമായിരുന്നു. പരിക്കുകൾ ഇല്ലാതെ സജി രക്ഷപെട്ടു. കഴിഞ്ഞ 20 വര്‍ഷമായി എന്‍ബിടിസിയുടെ സൂപ്പര്‍ മാര്‍ക്കറ്റിലെ കാഷ്യറാണ് സജി.

Post a Comment

0 Comments

Ad Code

Responsive Advertisement