Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മൂന്നാം നരേന്ദ്ര മോദി സർക്കാർ ഇന്ന് വൈകിട്ട് 7.15ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും.

മൂന്നാം നരേന്ദ്ര മോദി സർക്കാർ ഇന്ന് വൈകിട്ട് 7.15ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും.


ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാർ ഇന്ന് വൈകിട്ട് 7.15ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും. സത്യപ്രതിജ്ഞ ചടങ്ങില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു, ശ്രീലങ്കൻ പ്രസിഡൻ്റ് റനില്‍ വിക്രമസിംഗെ തുടങ്ങിയവർ പങ്കെടുക്കും.
       തൃശൂർ എംപി സുരേഷ് ഗോപി ക്യാബിനറ്റ് മന്ത്രിയോ സ്വതന്ത്ര ചുമതല ഉള്ള സഹമന്ത്രിയോ ആകും. രാജീവ് ചന്ദ്രശേഖറും മന്ത്രിസഭയിൽ ഉണ്ടാവുമെന്ന് സൂചനയുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള നിതിൻ ഗഡ്കരി മൂന്നാം മോദി മന്ത്രിസഭയിലും ഇടം നേടും. എൻസിപി നേതാവ് പ്രഫുല്‍ പട്ടേൽ, ആർഎല്‍ഡി നേതാവ് ജയന്ത് ചൗധരി എന്നിവർ മൂന്നാം മോദി മന്ത്രിസഭയില്‍ അംഗമാകും. ഒഡീഷയില്‍ നിന്ന് ലോക്സഭയിൽ എത്തിയ ബിജെപി ദേശീയ വക്താവ് സംബിത് പത്ര, ബിജെഡിയില്‍ നിന്ന് ബിജെപിയിലെത്തിയ ഭർതൃഹരി മെഹ്താബ്, ഒഡീഷയിലെ വനിതാ നേതാവ് അപരാജിത സാരംഗി, കർണ്ണാടകയില്‍ നിന്ന് പ്രഹ്ലാദ് ജോഷി, തേജസ്വി സൂര്യ, സി.എൻ. മഞ്ജുനാഥ്, ആന്ധ്രാ പ്രദേശില്‍ നിന്ന് ഡി. പുരന്ദരേശ്വരി, നിലവിലെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും മൂന്നാം മോദി മന്ത്രിസഭയില്‍ ഉണ്ടാകും. നിലവിലെ ആരോഗ്യമന്ത്രി മണ്‍സൂഖ് മാണ്ഡവ്യ, ബിജെപി വക്താവ് അനില്‍ ബലൂണി, ശാന്തനു ഠാക്കൂർ, പശ്ചിമ ബംഗാളില്‍ നിന്ന് സൗമേന്ദു അധികാരി, അഭിജിത് ഗംഗോപാധ്യായ് എന്നിവർ മന്ത്രിസഭയിലുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി. അതേസമയം, വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലെന്ന നിലപാടില്‍ തന്നെയാണ് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും.

Post a Comment

0 Comments

Ad Code

Responsive Advertisement