Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ 8 നക്സലുകൾ കൊല്ലപ്പെട്ടു, ഒരു ജവാന് വീരമൃത്യു.

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ 8 നക്സലുകൾ കൊല്ലപ്പെട്ടു, ഒരു ജവാന് വീരമൃത്യു.

ന്യൂഡൽഹി: ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ സുരക്ഷാ സേനയും നക്‌സലുകളും തമ്മിൽ നടന്ന എറ്റുമുട്ടലിൽ 8 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. ഒരു ജവാൻ വീരമൃത്യു വരിക്കുകയും രണ്ടു ജവാൻമാർക്കു പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്‌ച്ച പുലർച്ചെ ഛത്തീസ്ഗഡിലെ അബുജ്മദ് വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.

      നാരായൺപുർ, കാങ്കർ, ദന്തേവാഡ, കൊണ്ടഗാവ് എന്നീ നാല് ജില്ലകളിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സേനയാണ് നക്‌സൽ വിരുദ്ധ ഓപ്പറേഷന് നേതൃത്വം വഹിച്ചത്.    

        മൂന്നു ദിവസമായി മേഖലയിലെ വിവിധയിടങ്ങളിൽ മാവോവാദികളുമായി ഏറ്റുമുട്ടൽ നടന്നു വരുകയായിരുന്നു. ജില്ലാ റിസർവ് ഗാർഡ്സിന്റെയും പ്രത്യേക ദൗത്യസംഘത്തിന്റെയും നേതൃത്വത്തിൽ നാരായൺപുർ, കൊണ്ടഗാവ്, കാങ്കേർ, ദന്തേവാഡ എന്നിവിടങ്ങളിലാണ് മാവോവാദികൾക്കെതിരായ സംയുക്ത ഓപ്പറേഷൻ നടന്നിരുന്നത്. ജൂൺ 12-ാം തീയതി മുതൽ സുരക്ഷാ ഉദ്യോഗസ്ഥരും മാവോവാദികളും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചിരുന്നു. പലതവണ ഇരുഭാഗങ്ങളിൽ നിന്നും വെടിവെപ്പുണ്ടായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement